ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ല; പത്മജ സ്വന്തം ഇഷ്ടപ്രകാരം ബിജെപിയിലേക്ക് വന്നതാണ്: സുരേഷ് ഗോപി

13 March 2024

കോൺഗ്രസ് പർട്ടിയിൽ നിന്നും പത്മജ വേണുഗോപാലിനെ ബിജെപിയിലേക്ക് ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ലെന്നും പത്മജ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പത്മജയുടെ ബിജെപിയിലേക്ക് വരാനുള്ള ആഗ്രഹം കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ പറഞ്ഞാല്‍ തനിക്കും സ്വീകാര്യമാണ്. അതേപോലെ തന്നെ കെ മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തൃശൂരില്‍ എലിവേറ്റഡ് ഹൈവേ കൊണ്ടുവരും. മതപ്രീണനത്തിനില്ലെന്നും ബിജെപിയുടെ വോട്ട് ശതമാനം കൂടുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.