ഇന്ത്യ ചന്ദ്രനിൽ എത്തിയെങ്കിലും പാകിസ്ഥാന് ഇപ്പോഴും ഭൂമിക്ക് മുകളിൽ നിന്ന് ഉയരാൻ കഴിഞ്ഞിട്ടില്ല: നവാസ് ഷെരീഫ്
ഇന്ത്യയ്ക്ക് വീണ്ടും പ്രശംസയുമായി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും മുസ്ലീം ലീഗ് അധ്യക്ഷനുമായ നവാസ് ഷെരീഫ് . ഇന്ത്യ ചന്ദ്രനിൽ എത്തിയെങ്കിലും പാകിസ്ഥാൻ ഇപ്പോഴും ഭൂമിക്ക് മുകളിൽ നിന്ന് ഉയരാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് പാകിസ്ഥാനിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം പാകിസ്ഥാനെ പരിഹസിച്ചത്.
രാജ്യത്തെ ദേശീയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തയ്യാറെടുക്കുന്നതിനിടെ നവാസ് ഷെരീഫ് ഇന്ത്യയെ തന്റെ പ്രസംഗത്തിൽ ആവർത്തിച്ച് പരാമർശിക്കുകയും പ്രശംസിക്കുകയും ചെയ്തിരുന്നു. .
പാകിസ്ഥാൻ നേരിടുന്ന സാമ്പത്തിക സ്ഥിതിക്ക് ഇന്ത്യയോ അമേരിക്കയോ ഉത്തരവാദികളല്ലെന്നാണ് നവാസ് ഷെരീഫ് ചൊവ്വാഴ്ച പറഞ്ഞിരുന്നത്. ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന നവാസ് ഷെരീഫ് ഖൈബർ-പഖ്തൂൺഖ്വയിലെ മൻസെഹ്റ മേഖലയിൽ നിന്നാണ് മത്സരിക്കുന്നത്.