ഇന്ത്യയിൽ സൗജന്യ റേഷൻ ലഭിക്കുമ്പോൾ പാകിസ്ഥാൻ ഭക്ഷണത്തിനായി പാടുപെടുന്നു: യോഗി ആദിത്യനാഥ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിന്റെ പുതിയ ഉയരങ്ങൾ കൈവരിക്കുകയാണെന്നും ലോകം രാജ്യത്തേക്ക് ഉറ്റുനോക്കുകയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .
ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൗഷ്മാബി മഹോത്സവം ഉദ്ഘാടനം ചെയ്യുകയും വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടുകയും ചെയ്ത ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ. “കഴിഞ്ഞ മൂന്ന് വർഷമായി 80 കോടി ജനങ്ങൾക്ക് ഇന്ത്യൻ സർക്കാർ സൗജന്യ റേഷൻ നൽകുന്നു, അതേസമയം പാകിസ്ഥാനിലെ ആളുകൾ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നു. ഇന്ന് ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു.”- പരിപാടിക്കിടെ കൗശാംബിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി യോഗി പറഞ്ഞു.
കൗശാംബി മഹോത്സവ’ത്തിലൂടെ പ്രദേശത്തിന്റെ പരമ്പരാഗത മൂല്യങ്ങൾക്ക് അന്താരാഷ്ട്ര വേദി നൽകിയതിന് കേന്ദ്രമന്ത്രി അമിത് ഷായോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ യുവാക്കൾക്ക് കായിക പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ആരോഗ്യകരമായ ജീവിതം നയിക്കാനും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാനുമുള്ള പ്രചോദനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2025-ൽ പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയുടെ ഒരുക്കങ്ങൾ ഇപ്പോൾ മുതൽ ആരംഭിക്കണമെന്നും ജനങ്ങളും ഉദ്യോഗസ്ഥരും പങ്കാളികളാകണമെന്നും അതിനായി സംഭാവന നൽകണമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.