ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ ഹെലികോപ്റ്റർ തകര്‍ന്നു വീണു

single-img
26 September 2022

ബലൂചിസ്ഥാന്‍: പാകിസ്ഥാന്‍ സൈനിക ഹെലികോപ്റ്റര്‍ ബലൂചിസ്ഥാനില്‍ തകര്‍ന്നുവീണു. രണ്ട് മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെയും കുറഞ്ഞത് മൂന്ന് സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) കമാന്‍ഡോകളെയും വഹിച്ചുള്ള ഹെലികോപ്റ്റര്‍ ആണ് ബലൂചിസ്ഥാനില്‍ തകര്‍ന്നുവീണത്.

വളരെ നിര്‍ഭാഗ്യകരവും ദുഃഖകരവുമായ വാര്‍ത്ത. ബലൂചിസ്ഥാനില്‍ നിന്ന് മറ്റൊരു ഹെലി അപകട വാര്‍ത്ത വരുന്നു. രണ്ട് മേജറും 3 എസ്‌എസ്ജി കമാന്‍ഡോകളും ഉള്‍പ്പെടെ 6 പേര്‍ അടങ്ങുന്ന വിമാനമാണ് തകര്‍ന്നുവീണത്’, മാധ്യമപ്രവര്‍ത്തക മോമാ ഖാന്‍ ട്വീറ്റ് ചെയ്തു. അപകടത്തിന്റെ വ്യാപ്തി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.