ഉണ്ടായത് സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകൾ; രമ്യാ ഹരിദാസിനെതിരെ പാലക്കാട് ഡിസിസി പ്രസിഡന്‍റ്

5 June 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ വിമര്‍ശവുമായി പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ രംഗത്ത് വന്നു . മണ്ഡലത്തിലെ രമ്യയുടെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്നും എ തങ്കപ്പൻ ആരോപിച്ചു.
കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഉൾപ്പെടെ നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ത്ഥി വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. അതേപോലെതന്നെ എ.വി ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ആകെ കുറഞ്ഞ വോട്ടുകളാണ് ഇടതുമുന്നണിക്ക് കിട്ടിയതെന്നും എ തങ്കപ്പൻ കൂട്ടിച്ചേർത്തു.