പാലക്കാട് കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജിക്കൊരുങ്ങുന്നു
പാലക്കാട് കോൺഗ്രസിന്റെ സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതു മുതൽ പാർട്ടിക്കുള്ളിലെ ചില അസ്വാരസ്യങ്ങൾ ഇപ്പോൾ മണ്ഡലത്തിലെ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജിക്കൊരുങ്ങുനബനത്തിലേക്ക് എത്തിച്ചിരിക്കുന്നു.
ഐ ഗ്രൂപ്പിൽ പെട്ടവരാണ് രാജിക്കൊരുങ്ങുന്നത്. പ്രവർത്തകർ അടുത്ത ദിവസം നിലപാട് വ്യക്തമാക്കി രംഗത്തുവരുമെന്നാണ് സൂചന. നേരത്തെ, കോൺഗ്രസ് വിട്ടെന്ന് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ്, പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് സൂചന നൽകിയിരുന്നു.
തന്റെ സ്ഥാനാർഥിത്വം തെരഞ്ഞെടുപ്പ് ഫലത്തിൽ ആരെ ബാധിക്കും എന്ന് ആലോചിച്ചാവും അന്തിമ തീരുമാനമെന്ന് ഷാനിബ് പറഞ്ഞു. കോൺഗ്രസിലുള്ളവർ തന്നെ സ്ഥാനാർഥിയാവാൻ ആവശ്യപ്പെടുന്നുണ്ട്. താൻ രക്തസാക്ഷിയാണ്. കോൺഗ്രസ് നേതൃത്വവുമായി ഇനി ഒരു തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറല്ലെന്നും ഷാനിബ് വ്യക്തമാക്കി.