ഒളിംപിക്സ് ഫുട്ബോൾ മത്സര വേദിയിൽ പലസ്തീൻ ഐക്യദാർഢ്യ മുദ്രാവാക്യവുമായി കാ​ണി​ക​ൾ

single-img
27 July 2024

ഇസ്രായേൽ അധിനിവേശത്തിന് ഇരയായ പലസ്തീൻ ഐക്യ ദാർഢ്യത്തിന് വേദിയായി പാരിസിലെ ഒളിംപിക്സ് ഫുട്ബോൾ മത്സര വേദി. ഇന്ന് നടന്ന ഇ​സ്രയേ​ൽ-​മാ​ലി പു​രു​ഷ ഫുട്‍ബോൾ മ​ത്സ​ര​ത്തി​നി​ട​യി​ൽ ഇ​സ്രാ​യേ​ലി​ന്റെ ദേ​ശീ​യ ​ഗാ​നമാ​ല​പി​ച്ച​പ്പോ​ഴാ​ണ് കാ​ണി​ക​ൾ പലസ്തീൻ ഐക്യദാർഢ്യ മുദ്രാവാക്യവുമായി രംഗത്തെത്തിയത്.

ഇസ്രയേലിന്റെ ദേശീയ ഗാനത്തിന് നേർക്ക് കാണികളിൽ നിന്ന് കൂവലുമുണ്ടായി. മാ​ലിയുടെ ആ​രാ​ധ​ക​ർ അ​വ​രു​ടെ ദേ​ശീ​യ​ഗാ​നം പാ​ടു​ക​യും ​ചെ​യ്തു. മത്സരത്തിൽ ഇസ്രയേൽ താരങ്ങൾക്ക് പന്ത് കിട്ടുമ്പോയെല്ലാം ഗ്യാലറിയിൽ നിന്ന് കൂവലുകളും പ്രതിഷേധങ്ങളുമുണ്ടായി.

അതേസമയം ,ഈ മ​ത്സ​രം 1-1 സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. ഇ​സ്രയേ​ൽ ടീ​മി​ന് വ​ൻ സു​ര​ക്ഷ​യാ​ണ് ഫ്രാ​ൻ​സ് ന​ൽ​കി​യ​ത്. ​ത്സ​ര​ത്തി​നി​ട​യി​ൽ ഇ​സ്ര​യേ​ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് ഫ്ര​ഞ്ച് ആ​ക്ടി​വി​സ്റ്റ് ഗ്രൂ​പ്പാ​യ സൂ​സ​ന്നെ ഷീ​ൽ​ഡ് അ​റി​യി​ച്ചി​രു​ന്നു.