സമരാഗ്നി സമാപന പരിപാടിയിൽ ദേശീയഗാനം തെറ്റിച്ചു പാടി പാലോട് രവി; തടഞ്ഞ് ടി സിദ്ധിഖ്

29 February 2024

കോൺഗ്രസ് നയിക്കുന്ന സമരാഗ്നി പ്രക്ഷോഭ യാത്രയുടെ സമാപന പരിപാടിയിൽ ദേശീയഗാനം തെറ്റിച്ചു പാടിയ പാലോട് രവിയെ തടഞ്ഞ് ടി സിദ്ധിഖ്. പാലോട് രവി ആലാപനം തുടങ്ങിയപ്പോൾ പാടല്ലേ, സിഡി ഇടാം എന്നായിരുന്നു സിദ്ധിഖ് പറഞ്ഞത്.
ഇന്ന് തിരുവനന്തപുരത്ത് വൈകിട്ട് അഞ്ചുമണിക്ക് നടന്ന സമാപന പൊതുസമ്മേളനത്തിലായിരുന്നു സംഭവം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തുനടന്ന പൊതുസമ്മേളനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ഉദ്ഘാടനം ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും സമ്മേളനത്തിൽ പങ്കെടുത്തു.