ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി

single-img
18 June 2024

തൃശൂരിൽ ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. ജില്ലയിലെ പടിയൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗം പടിയൂര്‍ മണ്ണായി വീട്ടില്‍ ശ്രീജിത്തിനെയാണ് (42 വയസ്സ്) നാടു കടത്തിയത്.

2024 ഫെബ്രുവരി 28 ന് പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ .വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ ശ്രീജിത്ത് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പടിയൂര്‍ പഞ്ചായത്ത് പതിനൊന്നാം നമ്പർ ചെരുന്തറ വാര്‍ഡില്‍ നിന്നും ബിജെപി പ്രതിനിധിയായിട്ടാണ് ശ്രീജിത്ത് തെരഞ്ഞെടുക്കപ്പെട്ടത്.