ഇന്ത്യാ വിരുദ്ധ ശക്തികള്‍ സുപ്രീംകോടതിയെ ഉപയോഗിക്കുന്നു; ആര്‍എസ്എസ് മുഖപത്രം

16 February 2023

സുപ്രീംകോടതിയെ വിമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യ. ഇന്ത്യാ വിരുദ്ധ ശക്തികള്‍ സുപ്രീംകോടതിയെ ഉപയോഗിക്കുന്നുവെന്നാണ് പത്രത്തിലെ മുഖപത്രത്തിലെ പരാമര്‍ശം.
ബിബിസി പറയുന്നത് തെറ്റാണെന്നും രാജ്യത്തെ അപകീര്‍ത്തിപെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖപത്രത്തില്‍ വിമര്‍ശിച്ചു. ബിബിസി ഡോക്യുമെന്ററിയുടെ നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചത് ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം
ഇന്ത്യക്കാര്‍ അടയ്ക്കുന്ന നികുതിയിലാണ് സുപ്രീം കോടതി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന് വേണ്ടിയുള്ള നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണ് സുപ്രീംകോടതിയുടെ ചുമതലയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.