ആൾദൈവം നിത്യാനന്ദയുടെ സാങ്കൽപ്പിക രാജ്യവുമായി ധാരണാപത്രം ഒപ്പിട്ടു; സർക്കാരുദ്യോഗസ്ഥനെ പുറത്താക്കി പരാഗ്വേ
ബലാത്‌സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായി ഇന്ത്യയിൽ നിന്നും കടന്നുകളഞ്ഞ ആൾദൈവം നിത്യാനന്ദയുടെ സാങ്കൽപ്പിക രാജ്യവുമായി ധാരണാപത്രം ഒപ്പിട്ട സംഭവത്തിൽ സർക്കാരുദ്യോഗസ്ഥനെ പുറത്താക്കി ലാറ്റിനമേരിക്കൻ രാജ്യമായ പരാഗ്വേ. കൃഷിമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ചീഫ് ഓഫ് സ്റ്റാഫ് അർണാൾഡോ ചമോറോയെയാണ് പദവിയിൽ നിന്ന് നീക്കിയത്.
നിത്യാനന്ദ സ്വന്തം രാജ്യമായി പ്രഖ്യാപിച്ചിരിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയിലെ ഉദ്യോഗസ്ഥൻ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ചമോറോ മാധ്യമങ്ങളോട് പറഞ്ഞു.അത് ഒരു തെക്കേ അമേരിക്കൻ ദ്വീപാണെന്നും പരാഗ്വയിൽ വൻ വിക്ഷേപം കൊണ്ടുവരാൻ ആഗ്രഹിക്കുന്നവെന്നും അവർ ധരിപ്പിച്ചിരുന്നുവെന്നാണ് വാദം.വ്യാജ ഉദ്യോഗസ്ഥർ പരാഗ്വയിലെ കൃഷിമന്ത്രി കാർലോസ് ഗിമെനസിനെയും ചെന്ന് കണ്ടതിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
രണ്ടു രജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കാൻ വിഭാവനം ചെയ്തിരുന്നതാണ് ചമോറോ ഒപ്പുവച്ച മെമ്മോറാണ്ടം.മന്ത്രാലയത്തിന്റെ ലെറ്റർഹെഡിൽ ഒദ്യോഗിക മുദ്രയും പതിപ്പിച്ച സ്ഥിതിയിലാണ് രേഖ കണ്ടെടുത്തത്.ഇതിൽ ചമോറോ നിത്യാനന്ദയെ പ്രശ്സിക്കയും ചെയ്തിട്ടുണ്ട്.സംഭവത്തിൽ പിഴവ് പറ്റിയതായി കൃഷിമന്ത്രാലയം പ്രസ്താവന ഇറക്കുകയും ചെയ്തു.