ഷാരൂഖ് ഖാന്റെ പേരിൽ സ്വർണ്ണ നാണയമിറക്കി പാരീസ് ഗ്രെവിൻ മ്യൂസിയം

24 July 2024

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ പേരിൽ ആദര സൂചകമായി സ്വർണ്ണ നാണയമിറക്കി പാരീസ് ഗ്രെവിൻ മ്യൂസിയം. അടുത്തമാസം 10നു വൈകുന്നേരത്തോടെ മ്യൂസിയം അദ്ദേഹത്തിന് നാണയം കൈമാറും. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നാണയത്തിന്റെ ചിത്രം പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം, 2023 ൽ പത്താൻ’, ‘ജവാൻ’, ‘ഡൻകി’ എന്നീ ചിത്രങ്ങളിലൂടെ 2,500 കോടിയാണ് ഷാറൂഖ് ഖാൻ ബോളിവുഡിന് നേടികൊടുത്തത്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘കിങ് ആണ് ഷാറൂഖ് ഖാന്റെ പുതിയ ചിത്രം.