നിയമസഭാ പ്രവർത്തനങ്ങളിൽ എൽദോസിനെ പങ്കെടുപ്പിക്കുന്ന കാര്യം സഭ ചേരുമ്പോൾ തീരുമാനിക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ
23 October 2022
ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ട എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ നിയമസഭാ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്ന കാര്യം സഭ ചേരുമ്പോൾ തീരുമാനിക്കാമെന്ന് കെപിസിസിയുടെ അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
അതേസമയം, കേസിൽ . ആദ്യദിന ചോദ്യം ചെയ്യലിൽ നിസ്സഹകരിച്ച എൽദോസിനെ, നാളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കെപിസിസിയിൽ സാധാരണ അംഗം മാത്രമായ, മറ്റു ഭാരവാഹിത്വമില്ലാത്ത എൽദോസിനെ ദൈനംദിന പ്രവർത്തനത്തിൽ നിന്ന് സസ്പെൻഡ് ചെയ്താണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം അസാധാരണ നടപടി സ്വീകരിച്ചത് എന്ന് അവകാശപ്പെട്ടത് .