സൈബർ ആക്രമണങ്ങൾ വല്ലാതെ തളർത്തി: പാർവതി തിരുവോത്ത്‌

single-img
11 April 2023

സമൂഹമാധ്യമങ്ങൾ വഴിയുള്ള ഓൺലൈൻ ആക്രമങ്ങൾ വ്യക്തിപരമായി ഏറെ തളർത്തിയെന്നു പാർവതി തിരുവോത്ത്‌. ആക്രമണങ്ങൾ രൂക്ഷമായിരുന്ന മോശം അവസ്ഥയിൽ കുടുംബവുമായി ദുബായിൽപോയി നിന്നിട്ടുണ്ടെന്നും പാർവതി “ദ ന്യൂസ്‌ മിനിറ്റി’ ന്റെ വുമൺ ഓഫ്‌ പവർ പരിപാടിയിൽ പറഞ്ഞു.

“സുഹൃത്തും സഹപ്രവർത്തകയുമായ റിമ കല്ലിങ്കലിനോട്‌ ഇക്കാര്യങ്ങളെല്ലാം സംസാരിച്ചിട്ടുണ്ട്‌. ഇത്തരം സമയങ്ങളിൽ ട്വിറ്റർ നോക്കാനേ പോകരുത്‌. മോശം കമന്റുകൾ പറയുന്നവരോട്‌ മറുപടി പറയാൻ നിൽക്കരുത്‌ എന്നെല്ലാം റിമ പറഞ്ഞു. പക്ഷേ, എന്തിനാണ്‌ അതിൽനിന്നെല്ലാം ഓടിയൊളിക്കുന്നത്‌ എന്നായിരുന്നു ചിന്ത. ചിലതിനെല്ലാം മറുപടി കൊടുത്തു. വീണ്ടും സൈബർ ആക്രമണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ആദ്യമൊന്നും കുഴപ്പമുണ്ടായിരുന്നില്ല. പിന്നീട്‌ അത്‌ മാനസികമായും ശാരീരികമായും ബാധിക്കാൻ തുടങ്ങി.