പാതിര റെയ്ഡ് കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട സിപിഎം ബിജെപി നാടകം: വിഡി സതീശന്‍


കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗുഡാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ .കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട സിപിഎം- ബിജെപി നാടകമാണിത്കോൺഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്.
കൈരളി ടിവിയെ അറിയിച്ചിട്ടാണോ പൊലിസ് റെയ്ഡിന് എത്തിയത്.ഈ പൊലിസുകാർ മനസിലാക്കേണ്ടത് ഭരണത്തിന്‍റെ അവസാന കാലമായി. അഴിമതി പണ പെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിലാണ്.പരിശോധനക്ക് സാക്ഷികൾ ഉണ്ടായിരുന്നോയെന്നും സതീശന്‍ ചോദിച്ചു.
ഷാനിമോൾ ഉസ്മാന്‍ തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ പൊലീസ് നൽകിയില്ല.പാതിരാ നാടകം അരങ്ങിൽ എത്ത് മുമ്പ് പൊളിഞ്ഞു. .എംബി രാജേഷും സിപിഎം നേതാവായ ഭാര്യ സഹോദരനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപചാപ സംഘത്തിന്‍റെ ഒത്താശയോടെ ചെയ്ത കാര്യമാണിത്.
വാളയാർ സഹോദരിമാരുടെ മരണത്തിൽ പ്രതികളെ രക്ഷിക്കാൻ സഹായിച്ചയാളും ഇന്നലെയുണ്ടായിരുന്നു..എം.ബി. രാജേഷ് രാജിവയ്ക്കണം. സ്ത്രീകളെ അപമാനിച്ചത് പൊറുക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു