വണ്ടാനം മെഡിക്കല്‍ കോളേജില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍

9 December 2022

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച നിലയില്‍. ആശുപത്രിയിലെ ശുചിമുറിയിലാണ് വളളികുന്നം സ്വദേശിയായ ശിവരാജന്റെ(62) മൃതദേഹം കണ്ടെത്തിയത്.
ചികിത്സാപിഴവിനെ തുടര്‍ന്ന് ആശുപത്രിയില്‍ അമ്മയും നവജാതശിശുവും മരിച്ച സംഭവത്തിന്റെ അലയൊലികള്‍ കെട്ടടങ്ങിയതിന് പിന്നാലെയാണ് മെഡിക്കല്‍ കോളേജില്‍ രോഗിയെ മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മാതാവും കുഞ്ഞും മരിച്ച സംഭവത്തില്‍ വിദഗ്ദ്ധസമിതി അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരുന്നു.