ശാസ്ത്രമേളയുടെ പന്തൽ തകർന്ന് വീണു; കാസർകോട് 30 വിദ്യാർഥികൾക്ക് പരിക്ക്
21 October 2022
കാസർകോട് ജില്ലയിൽ നടക്കുന്ന ഉപജില്ലാ ശാസ്ത്രമേളയുടെ പന്തൽ തകർന്ന് വീണ് 30 വിദ്യാർഥികൾക്ക് പരിക്ക്. മഞ്ചേശ്വരം ബേക്കൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് ഇന്ന് ഉച്ചയോടു കൂടി അപകടം ഉണ്ടായത്.
അപകടത്തിൽ സാരമായി പരിക്കേറ്റ രണ്ട് വിദ്യാർഥികളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റു വിദ്യാർഥികളെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചില വിദ്യാർഥികൾക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്.