ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ നോണ്‍ വെജ് വിഭവങ്ങളുടെ രുചിക്കൂട്ടുമായി പഴയിടം ടീം
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിലെ പാചക കരാർ ഏറ്റെടുത്ത പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചക ടീം സമ്മേളന വേദിയായ തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ തിയറ്ററിലെ ഊട്ടുപുരയിൽ ഞായറാഴ്ച്ച വിളമ്പിയത് നോണ്‍ വെജ് വിഭവങ്ങളുടെ രുചിക്കൂട്ടായിരുന്നു.
ഇവിടെ പഴയിടത്തിന്റെ മകന്‍ യദു പഴയിടത്തിനാണ് പാചകപ്പുരയുടെ ചുമതല . കഴിഞ്ഞ ദിവസം രാത്രിയില്‍ ചില്ലി ബീഫും ചിക്കന്‍ മഞ്ചൂരിയനും മറ്റ് നോണ്‍ വെജ് വിഭവങ്ങളും സമ്മേളന പ്രതിനിധികൾക്കായി ഒരുക്കി.
ഇതോടൊപ്പം രുചതികരമായ ചിക്കന്‍ 65, ചിക്കന്‍ സൂപ്പ്, ബട്ടര്‍ ചിക്കന്‍, മീന്‍ വറ്റിച്ചത്, മീന്‍ മാങ്ങയിട്ടത്, ചിക്കന്‍ ഉലര്‍ത്തിയത്, ചിക്കന്‍ മസാല, ബീഫ് കൊണ്ടാട്ടം എന്നിവയെല്ലാം ഇതിനോടകം സമ്മേളന വേദിയിൽ വിളമ്പിക്കഴിഞ്ഞു. പഴയിടത്തിൻ്റെ മകനായ യദു അച്ഛനൊപ്പം കലോത്സവവേദിയില്‍ പതിവായി എത്താറുള്ളയാളാണ് . ഇത്തവണ AlDWA യുടെ കരാർ കൂടി ലഭിച്ചതോടെ അതിൻ്റെ ചുമതല ഏറ്റെടുക്കുയായിരുന്നു.