ഇനി കലോൽസവ വേദിയിലേക്ക് ഇല്ല: പഴയിടം മോഹനൻ നമ്പൂതിരി
ഇനി കലോൽസവ വേദിയിൽ പാചകം ചെയ്യാൻ തൻ വരില്ല എന്ന് പഴയിടം മോഹനൻ നമ്പൂതിരി. കലോത്സവ വേദിയിൽ നോൺ വേജ് ഭക്ഷണം വിളമ്പാത്തതുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദത്തെ തുടർന്നാണ് ഈ തീരുമാനം.
കൃത്യമായി ക്വട്ടേഷൻ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തന്നെ പാചകപ്പുരയുടെ ചുമതല ഏൽപ്പിച്ചത്. സ്‌കൂൾ കലോത്സവത്തിന് നോൺ വെജ് വിളമ്പണോ എന്ന് തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്ന്.കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ല. കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും വർഗ്ഗീയതയും ജാതിയും വാരിയെറിയുന്നു. തന്നെ മലീമസമാക്കാനുള്ള അനാവശ്യ ശ്രമമാണ് നടന്നു. അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം തോന്നുവെന്നും ഇനി മുന്നോട്ട് പോകുവുക അസാധ്യമാണെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു.
നേരത്തെ അടുത്ത കലോത്സവത്തിന് മാംസാഹാരം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഇറച്ചിയും മീനും വിളമ്പേണ്ടതില്ല എന്ന നിര്‍ബന്ധം സര്‍ക്കാരിന് ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. മാത്രമല്ല 60 വര്‍ഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പൊ ആണോ കാണുന്നതെന്നും കലോത്സവ ഭക്ഷണ വിവാദത്തോട് പ്രതികരിച്ചുകൊണ്ട് മന്ത്രി ചോദിച്ചു.