അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം

single-img
27 June 2024

ലോക പ്രശസ്ത ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരിയും മലയാളിയുമായ അരുന്ധതി റോയ്ക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം. പാരിസ്ഥിതിക തകര്‍ച്ച മുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ അരുന്ധതി റോയി നടത്തിയ വ്യാഖ്യാനങ്ങളെ പുരസ്‌കാര നിര്‍ണയ സമിതി പ്രശംസിച്ചു.

നോബല്‍ സമ്മാന ജേതാവായ നാടകകൃത്ത് ഹരോള്‍ഡ് പിന്ററിന്റെ സ്മരണയ്ക്കായാണ് വര്‍ഷം തോറും പെന്‍ പിന്റര്‍ പുരസ്‌കാരം നല്‍കിവരുന്നത്. അതേസമയം, ഇന്ത്യയിൽ അരുന്ധതിക്കെതിരെ യുഎപിഎ ചുമത്താന്‍ ഡല്‍ഹി ലഫ്നന്റ് ഗവര്‍ണര്‍ വി.കെ സെ്കസേന അനുമതി നല്‍കിയതിന് പിന്നാലെയാണ് പുരസ്‌കാരം തേടിയെത്തുന്നത്.

2010ല്‍ ഡൽഹിയിൽ ഒരു പരിപാടിയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് അരുന്ധതി റോയിയെയും കശ്മീര്‍ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്.

രാജ്യത്തെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നതിന് ‘ആസാദി ദ ഓണ്‍ലി വേ’ എന്ന പേരിൽ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്നാണ് ആരോപണം.