സൗദി അറേബ്യയ്‌ക്കെതിരായ പെനാൽറ്റി; മെസ്സി രാജ്യാന്തര ഗോൾ നേട്ടം കൂട്ടി; മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം
22 November 2022
ദോഹയിൽ ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പിൽ സൗദി അറേബ്യയ്‌ക്കെതിരായ പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് അർജന്റീനയുടെ ലയണൽ മെസ്സി എക്കാലത്തെയും അന്താരാഷ്ട്ര ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി അടുത്തു.
മെസ്സിക്ക് ഇപ്പോൾ 92 അന്താരാഷ്ട്ര ഗോളുകൾ ഉണ്ട്, പോർച്ചുഗലിന്റെ റൊണാൾഡോ 191 മത്സരങ്ങളിൽ നിന്ന് 117 ഗോളുകളുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. മെസ്സിക്കും റൊണാൾഡോയ്ക്കും ഇപ്പോൾ ഒരേ ലോകകപ്പ് ഗോളുകൾ ഉണ്ട്. ( 7.)
2006, 2014, 2018, 2022 എന്നിങ്ങിനെ നാല് ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യ അർജന്റീനിയൻ കളിക്കാരൻ കൂടിയാണ് മെസ്സി. 84 ഗോളുകളുമായി ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ഹംഗേറിയൻ ഇതിഹാസം ഫെറൻക് പുസ്‌കാസിനൊപ്പം അഞ്ചാം സ്ഥാനം പങ്കിടുന്നു. അന്താരാഷ്‌ട്ര ഫുട്ബോളിലെ സജീവ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഛേത്രി മൂന്നാമതാണ്.