മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ എത്തിയില്ലെങ്കില്‍ പിഴ; കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി പഞ്ചായത്തംഗം
മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ എത്തിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ്.
ആനാട് പഞ്ചായത്ത് സിപിഐ വാര്‍ഡ് മെമ്ബര്‍ എഎസ് ഷീജ ആണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. പരിപാടിയില്‍ പങ്കെടുക്കാത്തവരില്‍ നിന്ന് 100 രൂപ ഈടാക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള ഷീജയുടെ ശബ്ദസന്ദേശം പുറത്തായി.
മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പഴകുറ്റി പാലം ഉദ്ഘാടനം പരിപാടിയിലേക്കാണ് എല്ലാവരോടും നിര്‍ബന്ധമായി എത്താന്‍ ആവശ്യപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് മന്ത്രി ജിആര്‍ അനിലിന്റെ മണ്ഡലത്തിലാണു ചടങ്ങ് നടക്കുന്നത്. എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്നു നിര്‍ദേശിച്ചു കൊണ്ട് വാട്സാപ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം പങ്കുവച്ചത്.
”പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാടിന്റെ മന്ത്രി ജി.ആര്‍.അനില്‍ ആണ് അധ്യക്ഷത വഹിക്കുന്നത്. രണ്ടു മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാര്‍ഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്കു പഴകുറ്റി പാലത്തില്‍ എത്തിച്ചേരുക. വരാത്തവരില്‍നിന്നു നൂറു രൂപ പിഴ ഈടാക്കുന്നതാണ്”- എന്നാണ് ഷീജ വിഡിയോ സന്ദേശത്തില്‍ പറയുന്നത്.