അഴിമതിരഹിത ഭരണം ജനം അംഗീകരിച്ചു; ചിലരുടെ വേദന ഞങ്ങൾക്ക് മനസിലാകുന്നുണ്ട്: പ്രധാനമന്ത്രി
ഇന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷ പാർട്ടികളുടെ ബഹളത്തിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി നടത്തിയ അബിസംബോധനയ്ക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് മോദി മറുപടി പ്രസംഗവുമായെത്തിയത്. ജനങ്ങള്‍ വീണ്ടും അംഗീകരിച്ചതില്‍ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ അഴിമതിരഹിത ഭരണം ജനം അംഗീകരിച്ചു. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടപടികള്‍ക്കൊടുവില്‍ തങ്ങളെ തിരഞ്ഞെടുത്തു. ചിലരുടെ വേദന തങ്ങള്‍ക്ക് മനസിലാകുന്നുണ്ട്. രാജ്യം ഏറെക്കാലം പ്രീണന രാഷ്ട്രീയത്തിന് സാക്ഷിയായി.
എന്നാൽ പ്രീണന രാഷ്ട്രീയം ഇപ്പോള്‍ രാജ്യത്ത് അവസാനിച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രതിപക്ഷം ആവര്‍ത്തിച്ച് നുണകള്‍ പ്രചരിപ്പിച്ചിട്ടും തങ്ങള്‍ വീണ്ടും അധികാരത്തിലെത്തി. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള കാമ്പയിന് തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ സ്വീകാര്യതയുണ്ടായി. എല്ലാവരുടെയും വികസനമാണ് സര്‍ക്കിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.