വികസനത്തിന്റെ രാഷ്ട്രീയത്തെ ജനങ്ങൾ സ്വീകരിച്ചു: പ്രധാനമന്ത്രി

single-img
8 December 2022

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് ഫലം അത്ഭുതകരമാണെന്നും വിജയം സാധ്യമാക്കിയ ഓരോ പ്രവർത്തകനും ചാമ്പ്യന്മാരാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഗുജറാത്തിൽ ബിജെപി മികച്ച വിജയം നേടിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. വികസനത്തിന്റെ രാഷ്ട്രീയത്തെ ജനങ്ങൾ സ്വീകരിച്ചുവെന്നും ഭാരതീയ ജനതാ പാർട്ടിയുടെ അഭൂതപൂർവമായ തിരഞ്ഞെടുപ്പ് ഫലം കണ്ടപ്പോൾ ഞാൻ വളരെയധികം വികാരഭരിതനായെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ജനശക്തിയെ നമിക്കുന്നതായി പറഞ്ഞ പ്രധാനമന്ത്രി, പാർട്ടി പ്രവർത്തകരുടെ പ്രയത്നങ്ങളെ പ്രശംസിക്കുകയും അവരുടെ അസാധാരണമായ കഠിനാധ്വാനവും പരിശ്രമവും ഇല്ലാതെ ഈ വിജയം സാധ്യമാകില്ലെന്നും പറഞ്ഞു.

”ബിജെപിയോടുള്ള സ്‌നേഹത്തിനും പിന്തുണയ്ക്കും ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. സംസ്ഥാനത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഞങ്ങൾ തുടർന്ന് പ്രവർത്തിക്കും”- പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.