കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു; തമിഴ്‌നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നു: ശോഭ കരന്ദലജെ

single-img
19 March 2024

കേരളത്തിനും തമിഴ്‌നാടിനുമെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവും കേന്ദ്ര കൃഷി സഹമന്ത്രിയുമായ ശോഭ കരന്ദലജെ. തമിഴ്‌നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നുവെന്നും കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നും എന്നാൽ ഇതിനെതിരെ കോൺഗ്രസ് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ശോഭ കരന്ദലജെ പറഞ്ഞു.

സംസ്ഥാനത്തെ അൾസൂരിൽ പള്ളിക്ക് സമീപം നമസ്കാര സമയത്ത് ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്‍റെ സാഹചര്യത്തിലാണ് ശോഭ കരന്ദലജെ വിവാദ പരാമര്‍ശങ്ങള്‍. അതേസമയം ശോഭ കരന്തലജെക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ. സ്റ്റാലിൻ രംഗത്തെത്തി.

ജനങ്ങളെ വിഭജിക്കാനുള്ള നീക്കം അപലപനീയമെന്ന പറഞ്ഞ സ്റ്റാലിന്‍ ബി ജെ പിയുടെ വിഭജന നീക്കം തമിഴ് ജനതയും കന്നഡിഗരും തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു നോർത്തിലെ ബി ജെ പി സ്ഥാനാർഥി കൂടിയാണ് ശോഭാ കരന്ദലജെ.