വിജയം പന്ന്യൻ രവീന്ദ്രന് തന്നെ; ചെയ്ത വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് അറിയാം: ആര്യ രാജേന്ദ്രൻ

single-img
26 April 2024

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ വിജയസാധ്യത പന്ന്യൻ രവീന്ദ്രന് തന്നെയെന്ന് മേയർ ആര്യ രാജേന്ദ്രൻ. ഇന്ന് രാവിലെ മുടവന്മുകൾ എൽപിഎസിലെ 29 ആം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മേയർ.

പന്ന്യൻ രവീന്ദ്രൻ മണ്ഡലത്തിനായി ചെയ്ത വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കറിയാം. രാജ്യത്തെ നിലവിലെ ദേശീയ രാഷ്ട്രീയ പ്രശ്നങ്ങൾ ജനങ്ങൾക്ക് വലിയ ആശങ്ക നൽകുന്നതാണ്. 15 വർഷക്കാലം എംപി ഇല്ലാതിരുന്ന അവസ്ഥയായിരുന്നു തിരുവനന്തപുരത്തെന്നും മേയർ ആര്യ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.