ബിജെപിയെ പരാജയപ്പെടുത്തി ഡൽഹിയിലെ ജനങ്ങൾ പ്രതികരിക്കും; സിസോദിയയുടെ അറസ്റ്റിൽ കേന്ദ്രത്തിനെതിരെ അഖിലേഷ് യാദവ്
മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപിക്കെതിരെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആക്രമണം ശക്തമാക്കി. ‘2024 തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി ഡൽഹിയിലെ ജനങ്ങൾ പ്രതികരിക്കും’.- അദ്ദേഹം പറഞ്ഞു
“ഡൽഹിയിലെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിലൂടെ ബിജെപി വിദ്യാഭ്യാസത്തിന് മാത്രമല്ല ഡൽഹിയിലെ കുട്ടികളുടെ ഭാവിക്കും എതിരാണെന്ന് തെളിയിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏഴ് സീറ്റുകളിൽ എല്ലായിടത്തും ബിജെപിയെ പരാജയപ്പെടുത്തി ഡൽഹിയിലെ ജനങ്ങൾ പ്രതികരിക്കും. .”- അഖിലേഷ് പറഞ്ഞു
അതേസമയം, വിലക്കയറ്റവും തൊഴിലില്ലായ്മയുമുൾപ്പെടെയുള്ള നിർണായക സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപിയുടെ ശ്രമമാണ് സിസോദിയയുടെ അറസ്റ്റെന്ന് അദ്ദേഹത്തിന്റെ പാർട്ടി ട്വീറ്റ് ചെയ്തു.
“വിലക്കയറ്റം, തൊഴിലില്ലായ്മ, പൊതു സ്വത്തുക്കൾ വിൽക്കൽ എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്, ബിജെപി പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നു. അടിച്ചമർത്തുന്ന ബിജെപി ജനാധിപത്യം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു.”