പ്രിയങ്കാഗാന്ധിയെ ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപമായാണ് ആളുകള്‍ കാണുന്നത്: രമേശ് ചെന്നിത്തല
തെരഞ്ഞെടുപ്പിൽ മത്‌സരിക്കാനായി പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് ഇന്ത്യയിലേയും കേരളത്തിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉണര്‍വ് നല്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹിന്ദി ഹൃദയഭൂമിയില്‍ രാഹുലിന്റെ സാന്നിധ്യം അനിവാര്യമാണ്.
ആ സാഹചര്യത്തിൽ രാഹുലിന് ഏറ്റവും പ്രിയപ്പെട്ട വയനാട്ടിലെ ജനങ്ങളെ നിരാശപ്പെടുത്താതിരിക്കാനാണ് പ്രിയങ്കയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലോക്സഭയിൽ . പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി വരികയും പ്രതിപക്ഷ നേതൃനിരയില്‍ പ്രിയങ്കാ ഗാന്ധി ഉണ്ടാവുകയും ചെയ്യുന്നത് വലിയ ആവേശകരമായ മുന്നേറ്റമാണ് ഉണ്ടാക്കുക.
പ്രിയങ്കാഗാന്ധിയെ ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപമായാണ് ജനങ്ങൾ കാണുന്നത്. പ്രസംഗങ്ങളും ചടുലമായ പ്രവര്‍ത്തന രീതിയിലും പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസിന് കരുത്തുപകരും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ പ്രസംഗത്തിന് വേണ്ടിയാണ് ആളുകള്‍ കൂടുതല്‍ ഞങ്ങളെ സമീപിച്ചിരുന്നത്. പ്രിയങ്കയുടെ പോരാട്ടം അനിവാര്യതയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു