തൃശ്ശൂർ പൂരം വെടിക്കെട്ട് പഴയ പോലെ ആസ്വദിക്കാൻ ആളുകൾക്ക് കഴിയണം; പുതിയ ക്രമീകരണങ്ങൾ വരും: സുരേഷ് ഗോപി

single-img
14 August 2024

തൃശ്ശൂർ പൂരത്തിലെ വെടിക്കെട്ട് പഴയതുപോലെ പോലെ ആസ്വദിക്കാൻ ആളുകൾക്ക് കഴിയണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ട് ആസ്വദിക്കാനായി പുതിയ ക്രമീകരണങ്ങൾ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തിൽ ദൂരപരിധി ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാൻ കളക്ട്രേറ്റിൽ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. പെസോ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് തൃശൂരിൽ ഇന്ന് പ്രത്യേക യോഗം വിളിച്ചിരുന്നു. യോഗത്തിൽ കലക്ടറും കമ്മിഷണറും ദേവസ്വം ഭാരവാഹികളും പങ്കെടുത്തു.

സ്വരാജ് റൗണ്ടിന്‍റെ കൂടുതൽ ഭാഗങ്ങളിൽ വെടിക്കെട്ട് ആസ്വദിക്കാൻ ആളെ നിർത്താനാണ് ശ്രമം. വെടിക്കെട്ട് പുരയും സ്വരാജ് റൗണ്ടും തമ്മിലുള്ള അകലം ക്രേന്ദ്ര മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്കഴിഞ്ഞ് പരിശോധിക്കും.