ബഫര്‍സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങൾക്ക് മാറി താമസിക്കേണ്ടി വരില്ല; മറുപടിയുമായി കേന്ദ്രസർക്കാർ

single-img
12 January 2023

ബഫര്‍സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങൾക്ക് മാറി താമസിക്കേണ്ടി വരില്ല എന്ന് കേന്ദ്രസര്‍ക്കാരിന്റെ മറുപടി. കെ മുരളീധരന്‍ എംപി ഉയിച്ച 377 സബ് മിഷന് കേന്ദ്ര മന്ത്രി അശ്വനി കുമാര്‍ ചൗബെയാണ് ഇത്തരത്തിൽ മറുപടി നൽകിയത്.

അതേസമയം, ബഫര്‍സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ കൃഷി, കന്നുകാലി വളര്‍ത്തല്‍, മത്സ്യ കൃഷി എന്നിവയ്ക്ക് തടസമില്ലെന്നും വാണിജ്യ ഖനനം, ക്വാറി, ക്രഷ് യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് നിരോധനമുണ്ടെന്നും കേന്ദ്രം അറിയിച്ചു.

ചില അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് നിയന്ത്രണങ്ങളുണ്ടാകുമെന്നും ഉപഗ്രഹ സര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ സംസ്ഥാനത്തിന് നിര്‍ദേശമുണ്ടെന്നും സംസ്ഥാനം നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതെന്നും ചൗബെ മറുപടിയില്‍ പറഞ്ഞു.