സോഷ്യൽ മീഡിയയിൽ വൈറലായി മാറി ‘പെപ്സിച്ചായ’
13 July 2024
ഇന്ത്യയിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. “പെപ്സിച്ചായ’ . കേൾക്കുന്നതുപോലെ തന്നെ, പെപ്സി ഉപയോഗിച്ചു തയാറാക്കുന്ന ചായ തന്നെയാണ് സംഭവം . തെലങ്കാനയിൽ നിന്നുള്ള വിഷ്വലുകളിൽ പക്ഷെ നഗരം ഏതെന്നു വ്യക്തമല്ല.
സോഷ്യൽ മീഡിയയിലെ വീഡിയോ വീഡിയോ ആരംഭിക്കുമ്പോൾ പാത്രത്തിലേക്കു പാലും തേയിലയും പഞ്ചസാരയും ചേർക്കുന്നതു കാണാം. പിന്നാലെ തട്ടുകടക്കാരൻ അതിലേക്ക് ഒരു കുപ്പി പെപ്സി ഒഴിക്കുന്നു. ശേഷം നന്നായി ഇളക്കുന്നു. തുടർന്ന് ചായ എന്നു വിളിക്കുന്ന “പാനീയം’ ഗ്ലാസുകളിലേക്ക് ഒഴിക്കുന്നു.
ഇത് വളരെ രുചികരമായ ചായ ആണെന്ന് കടക്കാരൻ അവകാശപ്പെടുന്നു. അതേസമയം ,”പെപ്സിച്ചായ’ തയാറാക്കുന്നതുകണ്ടു ഞെട്ടിപ്പോയെന്ന് നെറ്റിസൺസ് രേഖപ്പെടുത്തി. പാനീയത്തിനെതിരേ വലിയ രീതിയിലുള്ള ട്രോളുകളാണ് പുറത്തുവന്നിരിക്കുന്നത്.