ആക്രമണകാരികളായ തെരുവ് നായകളെ കൊല്ലാന്‍ അനുമതി; ഹർജി ഇന്ന് കോടതി പരിഗണിക്കും


ന്യൂഡല്‍ഹി: തെരുവ് നായ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ആക്രമണകാരികളായ തെരുവ് നായകളെ കൊല്ലാന്‍ അനുമതി തേടി കേരളവും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിനാണ് ഇന്ന് സാധ്യത. കേരളത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് നായകളുടെ കടി ഏല്‍ക്കുന്നു. ഇത് മൂലമുള്ള മരണ സംഖ്യയും ഉയര്‍ന്ന് വരുന്നു. തെരുവ് നായകളുടെ എണ്ണം വര്‍ധിച്ചതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോഴിക്കോട് നഗരസഭയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി.
തെരുവ് നായ്ക്കളെ കൊല്ലാന്‍ നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് അനുമതിയില്ല. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് വേണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അസുഖങ്ങള്‍ വ്യാപിക്കുന്ന സാഹചര്യം ഉണ്ടാവുമ്ബോള്‍ അവയെ കൂട്ടത്തോടെ കൊല്ലാന്‍ അനുമതിയുണ്ട്. അതുപോലെയുള്ള നടപടിക്കാണ് സംസ്ഥാനം ആവശ്യമുന്നയിക്കുന്നത്.