പോപ്പുലർഫ്രണ്ട്‌ നിരോധനം; ഏറ്റവും കൂടുതൽ പ്രവർത്തകർ അറസ്റ്റിലായത് കേരളത്തിൽ

single-img
30 September 2022

ഹർത്താലും പിന്നാലെ നടന്ന വിവിധ അക്രമ സംഭവങ്ങളുമായും ബന്ധപ്പെട്ട്‌ രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായത് കേരളത്തിൽ. ഇന്ന് പുറത്തുവന്ന കണക്ക്‌ പ്രകാരമാണിത്‌. ഏകദേശം 2500 ഓളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും നേതാക്കളുമാണ് കേരളത്തിൽ അറസ്റ്റിലായിട്ടുള്ളത്.

രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇത്രയധികം പേരെ സംഘടന നിരോധിച്ചതിന് പിന്നാലെ അറസ്റ്റ്‌ ചെയ്‌തിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത് . പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിനു പിന്നാലെ സംസ്ഥാന സർക്കാരും തുടർ നടപടികൾ നിയമാനുസൃതമായി സമയബന്ധിതമായി സ്വീകരിച്ചു.

നിരോധന ഉത്തരവ് പുറത്തുവന്ന അന്നു തന്നെ കേരളത്തിലും തുടർനടപടികളുടെ ഭാഗമായ പ്രവർത്തനങ്ങൾ ആരംഭിച്ചു. കേരളാ ആഭ്യന്തര വകുപ്പ് നിരോധനവുമായി ബന്ധപ്പെട്ട നിയമനടപടികൾ സ്വീകരിക്കാൻ അതത് ജില്ലകളിലെ ജില്ലാ മജിസ്റ്റ്ട്രേറ്റ് / പോലീസ് കമ്മീഷ്‌ണർ / പോലീസ് സുപ്രണ്ട് എന്നിവർക്ക് നിർദ്ദേശം നൽകികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.