ജനപ്രിയനായ നടനെതിരെ പിണറായി സർക്കാർ നടപടി സ്വീകരിച്ചു; മാധ്യമങ്ങൾ അതൊന്നും കാണിക്കുന്നില്ല: എംഎ ബേബി

single-img
29 August 2024

ഇടതുമുന്നണി എംഎൽഎയായ നടൻ മുകേഷിനെതിരെ ഉയർന്നിട്ടുള്ള ലൈംഗിക പീഡന ആരോപണങ്ങളിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗവുമായ എംഎ ബേബി. സിപിഎമ്മും ഇടതുമുന്നണിയും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് എംഎ ബേബി പറഞ്ഞു.

മുൻപ് ഒരു വിഷയം ഉണ്ടായപ്പോൾ ജനപ്രിയനായ നടനെതിരെ പിണറായി സർക്കാർ നടപടി സ്വീകരിച്ചു. അയാൾ കുറെ കാലം ജയിലിൽ കഴിഞ്ഞു. എന്നാൽ മാധ്യമങ്ങൾ അതൊന്നും കാണിക്കുന്നില്ല. അന്ന് വനിതാ ചലച്ചിത്ര പ്രവർത്തകർ നൽകിയ നിവേദനത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്നും എംഎ ബേബി ഓർമ്മിപ്പിച്ചു .

നിലവിൽ ലോക്സഭയിൽ പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള എംപിമാർക്കെതിരെ സമാനമായ ആക്ഷേപമുണ്ട്. അവർക്കൊന്നും എതിരെ കാണിക്കാത്തതാണു കൊല്ലം എംഎൽഎക്കെതിരെ കാണിക്കുന്നത്. പാർട്ടിയുടെ ഘടകവുമായി ചർച്ച ചെയ്തതിനുശേഷം മാത്രമേ എനിക്ക് അഭിപ്രായം പറയാൻ സാധിക്കു. ഞാൻ നിസാരവൽക്കരിക്കുകയല്ല. ഒറ്റയ്ക്ക് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.