സംഘ്പരിവാർ താൽപര്യങ്ങളെ സംരക്ഷിക്കുന്ന വഴിയിൽ തൻ്റെ യാത്ര പിണറായി വിജയൻ തുടരുന്നു: ഷാഫി പറമ്പിൽ

single-img
21 September 2024

സംസ്ഥാന എഡിജിപിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ എംഎൽഎയെ തളളി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷാഫി പറമ്പിൽ എം പി. ഇപ്പൊഴാണോ മുഖ്യന് അൻവറിൻ്റെ വഴി ഓർമ്മ വരുന്നത് ? രാഹുൽ ഗാന്ധിയെ പറ്റി സംഘ്പരിവാർ മാതൃകയിൽ ഹീനമായ അധിക്ഷേപ വർഷം ചൊരിഞ്ഞപ്പോൾ പി.വി അൻവറിനെ ഉത്തമനായി കണ്ട മുഖ്യമന്ത്രിക്ക്, വാക്കുകൾ സ്വന്തം തടിയിൽ തട്ടാൻ തുടങ്ങിയെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം ;

ഇപ്പഴാണോ മുഖ്യന് അൻവറിൻ്റെ വഴി ഓർമ്മ വരുന്നത് ? രാഹുൽ ഗാന്ധിയെ പറ്റി സംഘ്പരിവാർ മാതൃകയിൽ ഹീനമായ അധിക്ഷേപ വർഷം ചൊരിഞ്ഞപ്പോൾ പി.വി അൻവറിനെ ഉത്തമനായി കണ്ട മുഖ്യമന്ത്രിക്ക്, വാക്കുകൾ സ്വന്തം തടിയിൽ തട്ടാൻ തുടങ്ങിയപ്പോ, മരം ക്ലിഫ് ഹൗസിൻ്റെ മീതെ ചായാൻ തുടങ്ങിയപ്പോഴാണ് അൻവർ വന്ന വഴി ഓർമ്മ വരുന്നത്.

ആരെ കൈ വിട്ടാണെങ്കിലും സംഘ്പരിവാർ താൽപര്യങ്ങളെ സംരക്ഷിക്കുന്ന വഴിയിൽ തൻ്റെ യാത്ര പിണറായി വിജയൻ തുടരുകയും ചെയ്യുന്നു.