മോദിയുടെ വർഗീയത അതുപോലെ മനസിൽ കൊണ്ടു നടക്കുന്നയാളാണ് പിണറായി വിജയൻ; ഷിബു ബേബി ജോൺ
5 April 2024
മോദിയുടെ വർഗീയത അതുപോലെ മനസിൽ കൊണ്ടു നടക്കുന്നയാളാണ് പിണറായി വിജയൻ എന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. സോഷ്യൽ എഞ്ചിനീയറിംഗ് അല്ല, കമ്യൂണൽ എഞ്ചിനീയറിംഗാണ് പിണറായി നടത്തുന്നത്. ഇത് ഗുണം ചെയ്യില്ല.
ജൂൺ 4 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് മനസിലാകും. കേരള സ്റ്റോറി പ്രദർശനത്തിനെതിരെ സർക്കാർ കേസിന് പോയാൽ പിന്തുണയ്ക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. അതേപോലെ തന്നെ ചതി കാണുന്നതുകൊണ്ടാണ് എസ്ഡിപിഐ ഐ വോട്ട് വേണ്ടെന്നുവച്ചതെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചത് കോൺഗ്രസുമായി ആലോചിക്കാതെയാണ്. കർണ്ണാടകയിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ശ്രമിച്ചവരാണ് എസ്ഡിപിഐ എന്നും ഷിബു ബേബി ജോൺ പറഞ്ഞു.