മുഖ്യമന്ത്രി പിണറായി വിജയൻ പല അഴിമതി കേസുകളിലും ബന്ധമുള്ളയാൾ: പ്രകാശ് ജാവ്ദേക്കര്‍

13 April 2023

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പല അഴിമതി കേസുകളിലും ബന്ധമുള്ളയാളാണെന്ന് ബിജെപി ദേശീയ നേതാവും കേരളത്തിന്റെ ചുമതല വഹിക്കുകയും ചെയ്യുന്ന പ്രകാശ് ജാവ്ദേക്കര്‍. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിച്ച ശേഷം കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രഹ്മപുരത്ത് മാലിന്യ നിർമാർജ്ജനത്തിനായി ബയോ മൈനിംഗ് നടക്കുന്നേയില്ല. എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ സോണ്ട കമ്പനിക്കെതിരെ ഒരു കേസ് പോലും നൽകാത്തത്? സോണ്ടയ്ക്ക് കൂടുതൽ കരാർ നൽകുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയുന്നത്. ഉദ്യോഗസ്ഥരായ ടോം ജോസിന്റെയും ടി കെ ജോസിന്റെയും സോണ്ട കരാറിലെ പങ്ക് പരിശോധിക്കണം. ഈ കാര്യത്തിൽ അഴിമതി നടന്നിട്ടുണ്ട്. സംസ്ഥാന സർക്കാർ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കണം. സംസ്ഥാന സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.