നടൻ ഇന്നസെന്റിന് അന്ത്യോപചാരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

27 March 2023

മലയാള സിനിമയിലെ പകരംവെക്കാനില്ലാത്ത പ്രതിഭ ഇന്നസെന്റിന് അന്ത്യോപചാരമർപ്പിച്ച് മുഖ്യമന്ത്രി. മൃതദേഹം ഇന്ന് സ്വദേശമായ ഇരിഞ്ഞാലക്കുടയിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് മുഖ്യമന്ത്രി അന്ത്യോപചാരമർപ്പിക്കാനെത്തിയത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിൽ നടക്കും.
മൃതദേഹം ഇപ്പോൾ ഈരിഞ്ഞാലക്കുട ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. തുടർന്ന് സ്വവസതിയായ പാർപ്പിടത്തിലും പൊതു ദർശനത്തിനു വെക്കും.