അനുസ്മരണ പ്രഭാഷണം നടത്തും; കെ പി സി സി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങില്‍ പിണറായി വിജയന്‍ ഉദ്ഘാടകനാകില്ല


കെ പി സി സി നാളെ സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങിലേക്ക് പിണറായി വിജയന്‍ ഉദ്ഘാടകനായി എത്തില്ല. എന്നാല്‍ അദ്ദേഹം പരിപാടിയിൽ അനുസ്മരണ പ്രഭാഷണം നടത്തും. നേരത്തെ ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നടത്തുമെന്നാണ് അറിയിച്ചിരുന്നത്.
കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ ചടങ്ങിന് അധ്യക്ഷത വഹിക്കും. കെ പി സി സിയുടെ ക്ഷണം സ്വീകരിച്ചാണ് മുഖ്യമന്ത്രിയെത്തുന്നത്. ഉദ്ഘാടകനായി പിണറായിയെ തിരുമാനിച്ചിരുന്നെങ്കിലും അനുസ്മരണ പരിപാടിയില്‍ ഉദ്ഘാടന ചടങ്ങ് വേണ്ട എന്ന് തിരുമാനിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ അനുസ്മരണപ്രഭാഷകനാക്കിയത്.
ജനകീയ നേതാവായ ഉമ്മന്‍ചാണ്ടിയെ മരണശേഷം അനുസ്മരിക്കുന്ന പരിപാടിയില്‍ വിവിധ കക്ഷി നേതാക്കളെ മാത്രം വിളിക്കാനായിരുന്നു കെ.പി.സി.സി ആദ്യം തീരുമാനിച്ചത്. പക്ഷെ പിന്നീട് മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിലാണ് പിന്നീട് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ തീരുമാനിച്ചത്.