പ്രചാരണത്തിന് പ്ലാസ്റ്റിക് ഫ്ലക്സ് ; എൽഡിഎഫ് ചട്ടം ലംഘിച്ചതായി ബിജെപിയുടെ പരാതി

single-img
25 October 2024

ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്ലാസ്റ്റിക് ഫ്ലക്സ് വെച്ചു എന്ന പരാതിയുമായി ബിജെപി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെകെ അനീഷ്കുമാർ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.
ഫ്ലക്സ് പ്രിന്റ് ചെയ്യരുതെന്ന ഹൈക്കോടതി നിയമം ലംഘിച്ചു. തുണിയിൽ പ്രിന്റ് ചെയ്യണമെന്ന നിയമം എൽഡിഎഫ് പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

ഇടതുമുന്നണി സ്ഥാനാർഥി യു ആർ പ്രദീപിനെതിരെയാണ് ബിജെപി പരാതി നൽകിയത്. ചേലക്കര നിലനിര്‍ത്താൻ എൽഡിഎഫ് ഇറങ്ങുമ്പോൾ, രമ്യ ഹരിദാസാണ് യുഡിഎഫിനായി മത്സരിക്കുന്നത്. കെ ബാലകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി.