ഇംഗ്ലണ്ടിൽ വനിതാ ഫൂട്ബോള്‍ താരങ്ങള്‍ക്ക് തുല്യവേദനം ആവശ്യപ്പെട്ട് പ്ലെയേഴ്‌സ് യൂണിയൻ ചീഫ്
ഇംഗ്ലണ്ടിൽ വനിതാ താരങ്ങൾ പുരുഷന്മാർക്ക് തുല്യാവകാശം അർഹിക്കുന്നുണ്ടെന്ന് പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷന്റെ (പിഎഫ്എ) ചീഫ് എക്സിക്യൂട്ടീവ് മാഹേത മൊലാങ്കോ. ഇംഗ്ലീഷ് ബോർഡ് ഇരുവിഭാഗം കളിക്കാരെയും തുല്യമായി കാണണമെന്നും മൊലാങ്കോ അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിലവിലെ മുൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരുടെ യൂണിയനാണ് പിഎഫ്എ. ‘ഇംഗ്ലണ്ട് വനിതാ ടീമിന് പിന്തുണ നല്കാന്‍ പറ്റിയ അവസരം ആണ് ഇത്.കഴിഞ്ഞ കാലങ്ങളിലെ പോലെ തന്നെയുള്ള തീരുമാനം ആണ് ഇനിയും എടുക്കുന്നത് എങ്കില്‍ വനിത ടീമുകള്‍ ഈ അടുത്ത കാലത്ത് നേടിയ മുന്നേറ്റങ്ങള്‍ക്ക് ഒന്നും ഈ സമൂഹത്തില്‍ ഒരു മാറ്റവും വരുത്താന്‍ ആവാതെ പോകും .’മൊളാങ്കോ ടിയുസിയോട് പറഞ്ഞു.
ഈ വർഷം ജൂലൈയില്‍ ഇംഗ്ലണ്ട് ഫൂട്ബോളില്‍ നിലവില്‍ ഉള്ള സാലറി സ്ട്രക്ച്ചര്‍,ബോണ്‍സ് സ്ട്രക്ച്ചര്‍,ആനുകൂല്യങ്ങള്‍ എന്നിവ ആണ്‍ ,പെണ്‍ ടീമുകളില്‍ ഉള്ള വിത്യാസങ്ങള്‍ മാറ്റണം എന്നാവശ്യപ്പെട്ട് മുന്‍ ഇംഗ്ലണ്ട് താരം ആയ കാരെൻ കാര്‍ണിയുടെ റിവ്യു ഈ അടുത്താണ് വന്നത്.