റെസ്ലിംഗ് ഫെഡറേഷൻ പ്രസിഡന്റിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഗുസ്തിക്കാർക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി


റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചു പ്രതിഷേധിക്കുന്ന ഗുസ്തിക്കാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി.
ഗുസ്തിക്കാരായ വിനേഷ് ഫോഗട്ട് , ബജ്‌രാജ് പുനിയ, സാക്ഷി മാലിക്, സംഗീതാ ഫോഗട്ട്, സോനം മാലിക്, അൻഷു മാലിക് എന്നിവർക്കെതിരെയും, ആജ് തക്, സീ ന്യൂസ്, ദി ലാലൻടോപ്പ്, ന്യൂസ് നേഷൻ, റിപ്പബ്ലിക് ഭാരത് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് വിക്കി എന്ന ആൾ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ താൻ ഈ ഹർജി നൽകിയിട്ടില്ലെന്ന് സിംഗ് പറഞ്ഞു.“ ഡൽഹി സർക്കാരിനും പ്രതിഷേധിക്കുന്ന ഗുസ്തിക്കാർക്കും വാർത്താ ചാനലുകൾക്കുമെതിരെ ഞാനോ എന്നോട് ബന്ധപ്പെട്ട ഏതെങ്കിലും അംഗീകൃത വ്യക്തിയോ ഒരു നിവേദനവും സമർപ്പിച്ചിട്ടില്ല . ഏതെങ്കിലും കോടതിയിൽ ഹർജി അവതരിപ്പിക്കാൻ ഞാൻ ഏതെങ്കിലും അഭിഭാഷകനെയോ നിയമ ഏജൻസിയെയോ പ്രതിനിധിയെയോ അധികാരപ്പെടുത്തുകയോ അധികാരപ്പെടുത്തുകയോ ചെയ്തിട്ടില്ല- സിംഗ് ട്വിറ്ററിൽ കുറിച്ചു.