ഓസ്കർ അവാർഡ്: മോദിയെ പരിഹസിച്ചു മല്ലികാർജുൻ ഖർഗെ


ആർ ആർ ആർ സിനിമക്ക് ഓസ്കാർ കിട്ടിയതിനു പിന്നാലെ മോദിയെ പരിഹസിച്ചു കോൺഗ്രസ് ദേശീയ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ രംഗത്ത്. ദയവായി അതിന്റെ ക്രെഡിറ്റ് എടുക്കരുത്’ എന്നാണു അദ്ദേഹം മോദിയോട് അഭ്യർഥിച്ചത്. ഓസ്‌കറിൽ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ച് രാജ്യസഭയിൽ സംസാരിക്കവെയാണ് അദ്ദേഹം ബിജെപിയെ പരിഹസിച്ചത്.
ഞങ്ങൾ വളരെ അഭിമാനിക്കുന്നു. പക്ഷേ എന്റെ ഒരേയൊരു അഭ്യർഥന ഭരണകക്ഷി അതിന്റെ ക്രെഡിറ്റ് എടുക്കരുതെന്നാണ്. ഞങ്ങൾ സംവിധാനം ചെയ്തു, ഞങ്ങൾ പാട്ടെഴുതി, സിനിമ മോദിജി സംവിധാനം ചെയ്തു മോദിജി നിർദ്ദേശിച്ചു എന്നൊന്നും പറയരുത്. അതാണ് എന്റെ ഒരേയൊരു അഭ്യർഥന’’– ഖർഗെ പറഞ്ഞു.
ആർആർആർ’ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനൽ സോങ് വിഭാഗത്തിലും ‘ദി എലിഫന്റ് വിസ്‌പറേഴ്‌സ്’ മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം) വിഭാഗത്തിലും ഓസ്കർ പുരസ്കാരം നേടിയിരുന്നു. വിജയികളെ ഇന്നലെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അവർ രാജ്യത്തിന് അഭിമാനം നൽകിയെന്ന് പറഞ്ഞു.