കോൺഗ്രസ് പ്രവർത്തകർക്ക് മദ്യം കഴിക്കാം; മദ്യ വിലക്കിൽ അയവ് വരുത്തി പ്ലീനറി സമ്മേളനം

single-img
26 February 2023

കോൺ​ഗ്രസ് പ്രവർത്തകർക്ക് ഏർപ്പെടുത്തിയ പാർട്ടി ഏർപ്പെടുത്തിയ മദ്യ വിലക്കിൽ അയവ് വരുത്തി പ്ലീനറി സമ്മേളനം. പാർട്ടിയുടെ പ്രവർത്തകർ മദ്യം ഉപയോ​ഗിക്കരുതെന്നായിരുന്നു ഭരണഘടനയിലെ വ്യവസ്ഥ. എന്നാൽ ഇത് ഒഴിവാക്കുന്നതിന് കോൺ​ഗ്രസ് പാർട്ടി പ്ലീനറി സമ്മേളനം അനുമതി നൽകിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, മദ്യമല്ലാതെ മറ്റ് ലഹരിപദാർഥങ്ങൾ ഉപയോ​ഗിക്കുന്നതിനുള്ള വിലക്ക് തുടരാനാണ് തീരുമാനം. നിലവിൽ റായ്പൂരിൽ നടക്കുന്ന 85-ാം പ്ലീനറി സമ്മേളനത്തിൽ തീരുമാനം അംഗീകരിക്കും. കോൺ​ഗ്രസ് ഭരണഘടന ആർട്ടിക്കിൾ വി(ബി) (സി) പ്രകാരം കോൺ​ഗ്രസ് പാർട്ടിയിലെ ഒരം​ഗം മദ്യപാനീയങ്ങളും ലഹരിവസ്തുക്കളും ഒഴിവാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.

പുതുക്കിയ ഭേദ​ഗതി പ്രകാരം സൈക്കോട്രോപിക് പദാർത്ഥങ്ങൾ, നിരോധിത മയക്കുമരുന്ന്, ലഹരിവസ്തുക്കൾ എന്നിവ ഉപയോഗിക്കരുത് എന്നാക്കുമെന്ന് കോൺ​ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രൺദീപ് സുർജേവാല കൺവീനറായ ഭരണഘടനാ ഭേദഗതി കമ്മിറ്റിയാണ് മാറ്റം അവതരിപ്പിക്കുകയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.