പ്ലസ് വൺ; മലബാറിലെ സീറ്റ് പ്രതിസന്ധി പ്രശ്നം പഠിക്കാൻ രണ്ടംഗ സമിതി

single-img
25 June 2024

സംസ്ഥാനത്തെ മലബാർ പ്രദേശത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സീറ്റ് പ്രതിസന്ധി പ്രശ്നം പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചു.

ഈ സമിതി ജൂലൈ അഞ്ചിനകം റിപ്പോർട്ട്‌ നൽകണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. അധിക ബാച്ചുകൾ വേണോ എന്നതും തീരുമാനിക്കും. മലപ്പുറം ആർഡിഡിയും ഹയർ സെക്കൻ്ററി ജോയിൻ്റ് ഡയറക്ട്ടറും സമിതി അംഗങ്ങളാണ്. ഇന്ന് നടന്നത് ആരോഗ്യപരമായ ചർച്ചയെന്ന് വി ശിവൻകുട്ടി പറഞ്ഞു.

15 വിദ്യാർത്ഥി സംഘടനകൾ ചർച്ചയിൽ പങ്കെടുത്തു. മലപ്പുറം ജില്ലയിൽ 7478 സീറ്റുകൾ കുറവുണ്ടെന്ന് മന്ത്രി സമ്മതിച്ചു. കാസർഗോഡ് 252 സീറ്റുകളും പാലക്കാട്‌ 1757 സീറ്റുകളും കുറവാണ്. ബാക്കി ജില്ലയിലെ കുറവുള്ള സീറ്റുകൾ സപ്ലിമെന്ററി അലോട്ട്മെന്റോടുകൂടി പരിഹരിക്കും. മലപ്പുറം ജില്ലയിലെ വിഷയ കോമ്പിനേഷൻ പരിശോധന നടത്തി. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങൾ കുറവാണ്. ജില്ലയിലെ ഏഴ് താലൂക്കുകളിൽ സയൻസ് സീറ്റുകൾ അധികമാണ്.

മലപ്പുറത്ത് കഴിഞ്ഞ വർഷം 12000 ത്തോളം സ്ക്കോൾ കേരള വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. അധിക ബാച്ച് വേണമെന്നാണ് എല്ലാ വിദ്യാർത്ഥി സംഘടനകളും ആവശ്യപ്പെട്ടത്. പ്ലസ് വൺ ആരംഭിച്ച കാലം മുതൽ ഇത്തരം പ്രശ്നങ്ങളുണ്ട്. ഇടതു സർക്കാരിന്റെ കാലത്ത് മാത്രമുള്ളതല്ലെന്നും മന്ത്രി പറഞ്ഞു.