ബഫർ സോൺ- കെ റെയിൽ വിഷയങ്ങൾ; പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്

single-img
26 December 2022

ബഫർ സോൺ- കെ റെയിൽ വിഷയങ്ങൾ സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10.30ന് കാണും. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30-നാണ് കൂടിക്കാഴ്ചയക്ക് സമയം അനുവദിച്ചിട്ടുള്ളത്.

ബഫർ സോൺ- കെ റെയിൽ വിഷയങ്ങൾ സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സമയം ചോദിച്ചിരുന്നു. ഇതനുസരിച്ചാണ് കൂടിക്കാഴ്ചക്കു സമയം അനുവദിച്ചത്.

2022 മാർച്ചിലായിരുന്നു അവസാനമായി പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ആ സമയവും സിൽവർ ലൈൻ ചർച്ചയ്ക്ക് വന്നിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് അനുകൂലമായ നിലപാട് കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

പക്ഷെ പിന്നീടായിരുന്നു സിൽവർ ലൈനുമായി ബന്ധപ്പെട്ടുള്ള വിവാദം ഉയർന്നപ്പോൾ കേന്ദ്രം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത് .