ആന്‍ഡമാനിലെ 21 ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര ജേതാക്കളുടെ പേര് നല്‍കി പ്രധാനമന്ത്രി
23 January 2023
ദില്ലി:ആന്‍ഡമാനിലെ 21 ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര ജേതാക്കളുടെ പേര് നല്‍കി പ്രധാനമന്ത്രി.ഇത് രാജ്യത്തിന് വലിയ സന്ദേശം നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര പുരസ്കാരം ലഭിച്ചവരുടെ പേര് നല്‍കുന്നത് യുവാക്കള്‍ അടക്കമുള്ളവര്‍ക് പ്രചോദനം ആകും.കൊളോണിയല്‍ ഓര്‍മകള്‍ നല്‍കുന്ന പേരുകളായിരുന്നു ദ്വീപുകളുടേത്.ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നത് സായുധ സേനയുടെ ധീരതയുടെ സന്ദേശം നല്‍കുന്നു.
രാജ്യത്തിന് ഇത് ചരിത്ര മുഹൂര്‍ത്തമാണ്.ത്രിവര്‍ണ പതാക ആദ്യമായി ഉയര്‍ന്നത് ആന്‍ഡമാനില്‍ ആണ്.സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള നിരവധി സ്വാതന്ത്ര സമര സേനാനികള്‍ ആന്‍ഡമാനില്‍ തടവിലാക്കപ്പെട്ടു.പുതിയതായി നിര്‍മിക്കുന്ന ദേശീയ സ്മാരകത്തിന്‍റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.