മന്‍ കീ ബാത്ത് അടുത്ത മൂന്ന് മാസത്തേക്ക് നിർത്തിവെക്കുന്നതായി പ്രധാനമന്ത്രി

25 February 2024

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കീ ബാത്ത് അടുത്ത മൂന്ന് മാസത്തേക്ക് നിർത്തിവെക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ ഔചിത്യം പാലിക്കുന്നതിന്റെ ഭാഗമായാണ് മന്‍ കീ ബാത്ത് മൂന്ന് മാസത്തേക്ക് പ്രക്ഷേപണം നിർത്തി വയ്ക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. നേരത്തെ 2019ലും ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായും മന്‍ കീ ബാത്ത് നിർത്തി വച്ചിരുന്നു. കഴിഞ്ഞ ദിവസം മന്‍ കീ ബാത്തിന്റെ 110ാമത് എപ്പിസോഡ് പ്രക്ഷേപണം ചെയ്തിരുന്നു.