ഏക സിവിൽ കോഡ് തെരഞ്ഞെടുപ്പ് വരെ തിളയ്ക്കുന്ന വിഷയമാക്കി നിർത്തണം എന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു: പ്രകാശ് കാരാട്ട്
ഏക സിവിൽ കോഡ് എന്നത് ആർ എസ് എസിന്റെ മുഖ്യ അജണ്ടയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയലും, രാമക്ഷേത്രവും എല്ലാം ആർ എസ് എസ്സിന്റെ അജണ്ടകളായിരുന്നുവെന്നും ഏകീകൃത സിവിൽ കോഡ്- വിഭജനത്തിനുള്ള ആർഎസ്‌എസ് അജൻഡ– എൽഡിഎഫ് സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുക്കവേ അദ്ദേഹം പറഞ്ഞു..
രാജ്യത്ത് ഹൈന്ദവ ഭരണത്തിന്റെ തിരിച്ചുവരിനെ അനുസ്മരിപ്പിക്കാനാണ് അവർ ഇതെല്ലാം നടപ്പാക്കുന്നത്. ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്നതിലൂടെ തുല്യത ഉണ്ടാവില്ല. ഏക സിവിൽകോഡിനു പിന്നിൽ രഹസ്യ അജണ്ട ഉണ്ടെന്നും ഇതൊരു ചൂടുള്ള വിഷയമാക്കി നിർത്തുകയാണ് ബിജെപി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ലോകസഭാ തെരഞ്ഞെടുപ്പ് വരെ ഇത് തിളയ്ക്കുന്ന വിഷയമാക്കി നിർത്തണം എന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ലോ കമ്മീഷനെ വിഷയം പരിശോധിക്കാൻ നിശ്ചയിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.