നക്‌സല്‍ ആക്രമണങ്ങളും അവരുടെ പ്രത്യയശാസ്ത്രവും ഇല്ലാതാക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം: അമിത്ഷാ

single-img
20 September 2024

രാജ്യത്ത് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നക്‌സലിസം ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. നക്സലുകൾക്കെതിരെ സുരക്ഷസേന ആക്രമണങ്ങള്‍ ശക്തമാക്കിയതായും നക്‌സല്‍ ആക്രമണത്തിന് ഇരയായവരുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു.

2026 മാര്‍ച്ച് 31ന് ഉള്ളില്‍ രാജ്യത്ത് നിന്ന് നക്‌സലിസത്തെ തുടച്ച് നീക്കും. നക്‌സല്‍ ആക്രമണങ്ങളും അവരുടെ പ്രത്യയശാസ്ത്രവും ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. 2026 മാര്‍ച്ച് 31ന് നക്‌സലിസത്തിന്റെ അവസാന ദിനമാണ്. മാവോയിസ്റ്റ് പ്രശ്‌നങ്ങള്‍ ഇപ്പോൾ രാജ്യത്തെ നാല് ജില്ലകളില്‍ മാത്രമാണുള്ളതെന്നും അമിത്ഷാ പറഞ്ഞു.

അതേപോലെ തന്നെ, മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികളില്‍ രാജ്യത്ത് സുരക്ഷ സേന വലിയ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. നേപ്പാളിലുള്ള പശുപതിനാഥ് മുതല്‍ ആന്ധ്ര പ്രദേശിലെ തിരുപ്പതി വരെ രാജ്യത്തേക്ക് ഒരു ഇടനാഴി സൃഷ്ടിക്കാനായിരുന്നു മാവോയിസ്റ്റ് പദ്ധതി. എന്നാൽ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ഈ പദ്ധതിയെ തകര്‍ത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.